ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് തിരിച്ചടി; കേസിൽ പങ്കില്ലെന്ന വിചാരണക്കോടതി പരാമർശം ഹൈക്കോടതി റദ്ദാക്കി


ഷീബ വിജയൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടു. കേസിൽ തന്ത്രിക്ക് പങ്കില്ലെന്ന വിചാരണക്കോടതിയുടെ നിരീക്ഷണം ഹൈക്കോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. കേസിൽ വിശദീകരണം ആവശ്യപ്പെട്ട് തന്ത്രിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, വിചാരണക്കോടതി മുൻപ് നടത്തിയ അനുകൂല പരാമർശങ്ങൾ സ്റ്റേ ചെയ്യുകയും ചെയ്തു.

നേരത്തെ കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചപ്പോൾ, കേസിൽ അദ്ദേഹത്തിന് ദുരുദ്ദേശ്യമില്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും നിരീക്ഷിച്ചിരുന്നു. ഈ പരാമർശങ്ങൾ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും അപ്പീലിലുണ്ട്. വിചാരണക്കോടതി അന്വേഷണ സംഘത്തിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞത് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയുടെ പ്രാഥമിക വിലയിരുത്തൽ.

article-image

fuyyfutr

You might also like

  • Lulu Exchange
  • Straight Forward

Most Viewed