ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി വ്യാഴാഴ്ച
ഷീബ വിജയൻ
കേരളത്തെ നടുക്കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ ഏകപ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള ഗൗരവകരമായ കുറ്റങ്ങൾ തെളിഞ്ഞതായും പ്രതിക്കുള്ള ശിക്ഷ ഈ വ്യാഴാഴ്ച പ്രസ്താവിക്കുമെന്നും കോടതി അറിയിച്ചു. മകൾക്ക് നീതി ലഭിക്കാനായി കോടതിയിലെത്തിയ വന്ദനയുടെ മാതാപിതാക്കൾ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.
2023 മെയ് പത്തിന് പുലർച്ചെയാണ് പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കത്രിക ഉപയോഗിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ തെളിവുകളും 70 സാക്ഷികളെയും ഹാജരാക്കിയാണ് പ്രോസിക്യൂഷൻ കുറ്റം തെളിയിച്ചത്. സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വലിയ പ്രതിഷേധങ്ങൾക്കും നിയമനിർമ്മാണങ്ങൾക്കും ഈ സംഭവം കാരണമായിരുന്നു.
axzaa



