കത്ത് വിവാദം; മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസയച്ചു

കത്ത് വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസയച്ചു. പാർലമെന്‍ററി പാർട്ടി നേതാവ് ഡി.ആർ.അനിലിനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസയച്ചിട്ടുണ്ട്. ഹർജി ഈ മാസം 25ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നടപടി. കത്ത് വിവാദവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നു കോടതി ആരാഞ്ഞു. വിഷയത്തിൽ പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് രാഷ്ട്രീയവിരോധം മൂലമുള്ള ആരോപണങ്ങൾ മാത്രമാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
മേയർക്ക് നോട്ടീസ് നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. മേയർക്കെതിരെയുള്ള ആരോപണമായതിനാൽ മേയർതന്നെ വിശദീകരണം നൽകണമെന്ന് കോടതി പറഞ്ഞു. രണ്ട് വർഷത്തിനിടയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നിരവധി അനധികൃത നിയമനം നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
tuftiu