എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹൈക്കോടതിയിൽ


ബലാത്സംഗ കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

പ്രതിക്ക് ജാമ്യം നൽകിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും കോടതിക്ക് നൽകിയ രഹസ്യം മൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നൽകിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർ‍പ്പ് വേണമെന്ന് ഹർജി പരിഗണിക്കവേ എൽദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ പരാതിക്കാരിയും സർക്കാരും എതിർത്തു. മുദ്രവച്ച കവറിലാണ് രഹസ്യമൊഴിയുള്ളതെന്ന് സർക്കാർ മറുപടി നൽകി. മൊഴി പകർപ്പ് നൽകരുതെന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടു.

article-image

ft

You might also like

Most Viewed