യുക്രെയ്നിലെ ഡൊണെസ്ക് നഗരത്തിൽ സ്‌ഫോടന പരമ്പര; 13 പേർ കൊല്ലപ്പെട്ടു

കിഴക്കൻ യുക്രെയ്നിൽ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊണെസ്ക് നഗരത്തിൽ സ്‌ഫോടന പരമ്പര. 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ പിന്തുണയുള്ള മേയർ അലക്സി കുലെംസിൻ പറഞ്ഞു. യുക്രെയ്ൻ സൈന്യം നടത്തിയ ഷെല്ലാക്രമണമാണ് സ്ഫോടനത്തിന് കാരണമെന്ന് മേയർ ആരോപിച്ചു.
നഗരത്തിലെ ബസ് സ്റ്റോപ്പ്, വാണിജ്യ കേന്ദ്രം, ബാങ്ക് എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. അതേസമയം, സംഭവത്തെക്കുറിച്ച് യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല.
dhyudf