സോണിയ ഇഡിക്ക് മുന്നിൽ എത്തി

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇഡി ഓഫീസിലെത്തി. മകൾ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. ഇതിനിടെ, ഡൽഹിയിലെ ഇഡി ഓഫീസ് പരിസരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിലും കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. പ്രതിഷേധിച്ച കെ.സി വേണുഗോപാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയ നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും നടന്നു.
സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇഡിയുടെ നടപടിയിൽ പ്രതിഷേധിക്കുമെന്ന് ബുധനാഴ്ച നടന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.