പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നീട്ടി


പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി. സിബിഎസ്‌സി വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. നാളെ മൂന്ന് മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. ഫലപ്രഖ്യാപന തീയതി നാളെ സിബിഎസ്‌സി ഹൈക്കോടതിയെ അറിയിക്കും.

പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത. പക്ഷേ നിർ‍ദ്ദേശങ്ങൾ‍ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകൻ‍ പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു.

സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സർ‍ക്കാർ‍ നിലപാട്. േസ്റ്ററ്റ് സിലബസിൽ‍ പഠിച്ച വിദ്യാർ‍ത്ഥികൾ‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവർ‍ത്തി ദിനങ്ങൾ‍ പൂർ‍ണമാക്കാൻ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവർ‍ത്തി ദിനം ആക്കിയാൽ‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സിബിഎസ്ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സർ‍ക്കാർ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed