ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഭീമൻ പാണ്ട മരിച്ചു

1999 മുതൽ ഹോങ്കോംഗിലെ തീം പാർക്കിന്റെ സംരക്ഷണയിലായിരുന്നു ഈ ഭീമൻ പാണ്ട ജീവിച്ചിരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരോഗ്യ നില മോശമായിരുന്നു. ഭക്ഷണം കഴിക്കുന്നതും കുറഞ്ഞെന്ന് പരിപാലകർ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പെൺ പാണ്ടയായ ജിയ ജിയ 2016ലാണ് മരിച്ചത്. മുപ്പത്തിയെട്ടാം വയസ്സിലായിരുന്നു ജിയയുടെ അന്ത്യം.
ആൻ ആന്റെ മരണത്തിൽ ഓഷ്യൻ പാർക്ക് ദുഃഖം രേഖപ്പെടുത്തി. ആൻ ആനെയും ജിയ ജിയയെയും സംരക്ഷിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് പാർക്ക് അധികൃതർ അറിയിച്ചു.