എം.ശിവശങ്കർ സ്‌പോർട്‌സ് യുവജനകാര്യ പ്രിൻസിപ്പൽ‍ സെക്രട്ടറി


സസ്പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സ്‌പോർട്‌സ് യുവജനകാര്യ പ്രിൻസിപ്പൽ‍ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് കൈപ്പറ്റിയിരുന്നു. മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറികൂടിയായ ശിവശങ്കറിനെ ബുധനാഴ്ച മുതൽ സർവീസിൽ തിരിച്ചെടുത്തുകൊണ്ടു ചീഫ് സെക്രട്ടറി വി.പി. ജോയ് ഉത്തരവി റക്കിയിരുന്നു. 

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും റജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതിയായിരുന്ന ശിവശങ്കറിനെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്പെൻഷൻ പുനരവലോകന സമിതി ശുപാർശ ചെയ്തിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed