നടി ആക്രമിക്കപ്പെട്ട കേസ്: സംവിധായകൻ പി. ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സംവിധായകൻ പി. ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. എറണാകുളം സിജെഎം കോടതിയാണ് രഹസ്യ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് അനുമതി നൽകിയത്.
രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റിനെ ചുമത്തപ്പെടുത്തും. ദിലീപിന് മുഖ്യപ്രതി പൾസർ സുനിയെ അടുത്തറിയാമെന്നും നടിയെ ആക്രമിച്ച വീഡിയോ ദിലീപ് കണ്ടിരുന്നുവെന്നും കൂറുമാറിയ സാക്ഷികളെ സ്വാധീച്ചിരുന്നതായും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.