ന്യൂ യോർക്ക് – ഡൽഹി വിമാനത്തിൽ യാത്രക്കാരന് നേരെ വിദ്യാർത്ഥി മൂത്രമൊഴിച്ചതായി പരാതി

ന്യൂ യോർക്ക് – ഡൽഹി വിമാനത്തിൽ വിദ്യാർത്ഥി മൂത്രമൊഴിച്ചതായി വീണ്ടും പരാതി. അമേരിക്കൻ എയർ ലൈൻസ് വിമാനത്തിലാണ് സംഭവം. മദ്യപിച്ചു അബോധാവസ്ഥയിലായ വിദ്യാർത്ഥിയാണ് യാത്രക്കാരന് നേരെ മൂത്രമൊഴിച്ചത്. ഡൽഹി വിമനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ സിഐഎസ്എഫിന് കൈമാറി. സംഭവത്തിൽ വിമാനക്കമ്പനിയോടും സഹയാത്രികനോടും വിദ്യാർത്ഥി മാപ്പ് പറഞ്ഞു.
പൊലീസ് എത്തി സഹയാത്രികരുടെ മൊഴി എടുത്തു. വിദ്യാർത്ഥിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. സംഭവം പരിശോധിച്ച് വരുകയാണെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു. സംഭവസമയത്ത് വിദ്യാർത്ഥി മദ്യലഹരിയിലായിരുന്നു.
വെള്ളിയാഴ്ച ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട് രാത്രി 10.12 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇറങ്ങിയ എഎ 292-ാം നമ്പർ വിമാനത്തിലാണ് സംഭവം. മൂത്രമൊഴിക്കുമ്പോൾ വിദ്യാർത്ഥി ഉറങ്ങുകയായിരുന്നുവെന്നാണ് വിവരം. എയർലൈൻ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിക്കെതിരെ നടപടി ആരംഭിച്ചത്. നേരത്തെ ന്യൂയോർക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ സമാനമായ സംഭവം ഉണ്ടായിരുന്നു.
mhvjhv