പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു


പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു. സൽമാനിയ കലവറ റെസ്റ്റോറന്റിൽ നടന്ന യോഗത്തിൽ ലേഡീസ് വിങ്ങ് പ്രസിഡന്റ് ആയി ശ്രിമതി ഷീലു വർഗീസിനെയും സെക്രട്ടറിയായി ബിൻസി റോയിയെയും തെരഞ്ഞെടുത്തു.

കൂടാതെ ജോയിന്റ് സെക്രട്ടറിയായി പ്രിൻസി അജിയെയും, സിജി തോമസ്, ലിഞ്ചു അനു, ശുഭ ബിനോയ്, സജീന നൗഫൽ എന്നിവരെ കോ-ഓർഡിനേറ്റർമാരായും ആണ് തെരഞ്ഞെടുത്തത്. ആഷാ ജി നായർ, മഞ്ചു മനോജ്, ബീന വർഗീസ്, വത്സല സജീവ്, കുസുമം ബിജോയ്, രേഷ്മ ഗോപിനാഥ്, റീന മോൻസി, ദയ ശ്യാം, ലിനി മാത്യു, ലക്ഷ്മി ബി പിള്ള, ലിബി ജെയ്‌സൺ, ജീന എബിമോൻ, ജിജിന ഫക്രുദീൻ, അഞ്ജു വിഷ്ണു, ആൻസി തുടങ്ങിയ അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു.

പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ലേഡീസ് വിങ്ങുമായി ചേർന്നു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ളവർ ഷീലു വര്‍ഗീസുമായോ (39061459) സിജി തോമസുമായോ (38219351) ബന്ധപ്പെടേണ്ടതാണ്. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സുഭാഷ്‌ തോമസ്, രക്ഷാധികാരി സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു. ട്രഷറര്‍ വർഗീസ് മോടിയിൽ നന്ദി പറഞ്ഞു യോഗ നടപടികൾ അവസാനിപ്പിച്ചു.

article-image

ngfhg

You might also like

  • Straight Forward

Most Viewed