ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; ഇറാഖിൽ സംഘർഷം കടുക്കുന്നു


പ്രദീപ് പുറവങ്കര

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെയാണ് എംബസി പരിസരത്ത് സ്ഫോടനമുണ്ടായത്. നയതന്ത്ര കാര്യാലയങ്ങളും അന്താരാഷ്ട്ര സംഘടനകളും പ്രവർത്തിക്കുന്ന ബാഗ്ദാദിലെ 'ഗ്രീൻ സോണിന്' മുകളിൽ കറുത്ത പുക ഉയരുന്നത് കണ്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

എംബസിയിലെ ഹെലികോപ്റ്റർ ലാൻഡിംഗ് പാഡിലാണ് മിസൈൽ പതിച്ചതെന്ന് മറ്റ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ച ശേഷം അമേരിക്കൻ എംബസിക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ഇറാൻ അനുകൂല സായുധ സംഘടനയായ കതൈബ് ഹിസ്ബുള്ളയുടെ രണ്ട് അംഗങ്ങൾ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഈ തിരിച്ചടി. കൊല്ലപ്പെട്ടവരിൽ ഒരാൾ സംഘടനയുടെ നിർണ്ണായക പദവിയിലുള്ള വ്യക്തിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മേഖലയിൽ യുഎസ് വിരുദ്ധ വികാരം ശക്തമാകുന്നതിനിടെയുണ്ടായ ഈ ആക്രമണം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

article-image

assaasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed