തൃശ്ശൂരിൽ വെളിച്ചെണ്ണ ഫാക്ടറിക്ക് തീപിടിച്ചു

ഇരിങ്ങാലക്കുട നടവരമ്പിൽ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടുത്തമുണ്ടായി. നടവരമ്പ് കല്ലംകുന്ന് കൽപ്പകശ്രീ വെളിച്ചെണ്ണ ഫാക്ടറിയിലാണ് തീപിടത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമനാ സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കാണ് 2003ൽ വെളിച്ചെണ്ണ ഫാക്ടറി സ്ഥാപിച്ചത്.
നാല് ടണ്‍ വെളിച്ചെണ്ണ ഇവിടെ ശേഖരിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.
ftufuy