ഇറാൻ സൈനികമായി തകർന്നു, ചർച്ചകൾക്ക് സമയമില്ല: നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഇറാന്റെ സൈനിക ശക്തി പൂർണ്ണമായും തകർക്കപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഇപ്പോൾ ഒരു കരാറിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും താൻ അതിന് തയ്യാറല്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ വ്യോമസേനയും നാവികസേനയും പ്രതിരോധ സംവിധാനങ്ങളും നിലംപരിശായെന്നും അദ്ദേഹം അവകാശപ്പെട്ടു.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് പ്രതികരിച്ചത്. സൈനികരെയും ഭരണനേതൃത്വത്തെയും നഷ്ടപ്പെട്ടതിന് ശേഷമാണ് ഇറാൻ ചർച്ചകളെക്കുറിച്ച് ആലോചിക്കുന്നതെന്നും എന്നാൽ ഇപ്പോൾ അതിന് വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സൈനിക വിജയങ്ങളെ മാധ്യമങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുകയാണെന്നും ട്രംപ് വിമർശിച്ചു. നിരുപാധികമായ കീഴടങ്ങലിൽ കുറഞ്ഞതൊന്നും അമേരിക്ക അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dssdeswewq

You might also like

  • Lulu Exchange
  • Straight Forward

Most Viewed