എത്യോപ്യയിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരണം 80 കടന്നു; മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം


ശാരിക I അന്താരാഷ്ട്രം

അഡിസ് അബാബ: തെക്കൻ എത്യോപ്യയിലെ ഗാമോ മേഖലയിലുണ്ടായ കനത്ത പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 80 ആയി. നൂറിലധികം പേർ ഇനിയും മണ്ണടിഞ്ഞു കിടക്കുന്നുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പാർലമെന്റ് പ്രഖ്യാപിച്ചു.

ഈ ആഴ്ച പെയ്ത കനത്ത മഴയെത്തുടർന്നാണ് വിദൂരപ്രദേശമായ ഗാമോ സോണിൽ വൻ നാശനഷ്ടങ്ങളുണ്ടായത്. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കോളറ പ്രതിരോധ മരുന്നുകൾ, പോഷകാഹാര കിറ്റുകൾ, കുടിവെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങൾ എന്നിവ ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

article-image

dfsvdfsdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed