ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണം; 'വിജയം പ്രഖ്യാപിച്ച് പിന്മാറാൻ' വൈറ്റ് ഹൗസ് ഉപദേശകൻ


പ്രദീപ് പുറവങ്കര

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക "വിജയം പ്രഖ്യാപിച്ച് പിന്മാറണമെന്ന്" വൈറ്റ് ഹൗസ് ഉപദേശകൻ ഡേവിഡ് സാക്സ്. ക്രിപ്‌റ്റോകറൻസി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഭാഗങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകനായ സാക്സ് ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ഈ നിലപാട് വ്യക്തമാക്കിയത്. ട്രംപ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ സംഘർഷത്തിൽ നിന്ന് പിന്മാറണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നത് അസാധാരണമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ നീക്കങ്ങളിലൂടെ ഇറാന്റെ സൈനിക ശേഷി ദുർബലപ്പെട്ടുകഴിഞ്ഞു. സംഘർഷം കൂടുതൽ വഷളാകുന്നത് ശുഭകരമായ ഫലങ്ങളുണ്ടാക്കില്ലെന്നും, ഈ സാഹചര്യത്തിൽ സമാധാനപരമായ വഴികൾ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാറിലൂടെയോ ചർച്ചകളിലൂടെയോ ഇറാനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഡേവിഡ് സാക്സ് നിർദ്ദേശിച്ചു.

article-image

adsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed