പാചകവാതക പ്രതിസന്ധിക്ക് ആശ്വാസം; ഇന്ത്യൻ ടാങ്കറുകൾക്ക് കടന്നുപോകാൻ അനുമതി നൽകി ഇറാൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധിക്ക് നേരിയ ആശ്വാസമേകി, ഇന്ത്യൻ പതാക ഘടിപ്പിച്ച രണ്ട് എൽ.പി.ജി ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ത്യയിൽ വലിയ ഇന്ധനക്ഷാമത്തിന് കാരണമായിരുന്നു. ഇറാന്റെ ഈ പുതിയ നീക്കം പാചകവാതക വിതരണം പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കൂടാതെ, സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ടുള്ള മറ്റൊരു ടാങ്കർ ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. മാർച്ച് ഒന്നിന് ഹോർമുസ് കടലിടുക്ക് പിന്നിട്ട ഈ കപ്പൽ നിലവിൽ ലക്ഷ്യസ്ഥാനത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജൻസിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed