ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം

വടക്കൻ ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. റിക്‌ടർ സ്കെയിലിൽ തീവ്രത ഏഴു രേഖപ്പെടുത്തിയ ചലനം തലസ്ഥാനമായ മനിലയിൽവരെ അനുഭവപ്പെട്ടു.
ഭൂചലനത്തെത്തുടർന്ന് 58 മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തു. 173 കെട്ടിടങ്ങൾ തകർന്നു.