പാലക്കാട് അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു


പാലക്കാട് അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കാവുണ്ടിക്കൽ പ്ലാമരം ഇ.എം.എസ് കോളനിയിലെ ശിവരാമന്റെ ഭാര്യ മല്ലികയാണ് മരിച്ചത്. പുലർച്ചെ 2 മണിക്ക് വീട്ടുമുറ്റത്ത് വെച്ചാണ് മല്ലികയെ ആന ചവിട്ടിക്കൊന്നത്. രണ്ടു മണിക്ക് തൊഴുത്തിൽ നിന്നും പശുക്കളുടെ കരച്ചിൽ കേട്ടാണ് ശിവരാമനും മല്ലികയും പുറത്തിറങ്ങിയത്. തൊഴിത്തിനടുത്തേക്ക് ശിവരാമൻ പോയ സമയത്താണ് മല്ലികയെ ആന ആക്രമിച്ചത്. ഇതു കണ്ട ശിവരാമൻ‍ ഓടി രക്ഷപ്പെടുകയായിരുന്നു.  മൃതദേഹം അഗളി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം വിട്ടുനൽകും. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഇവരുടെ വീട്.

സ്ഥിരമായി കാട്ടന ഇറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞ ദിവസം ഇവിടെ നാൽ കാട്ടാനകളെ കണ്ടതായി പ്രദേശവാസികൾ പറയുന്നു.

You might also like

Most Viewed