പാരീസിലെ ബാറിൽ വെടിവെപ്പ്; ഒരു മരണം

പാരീസിലെ ബാറിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയോടു കൂടിയാണ് സംഭവം.
അക്രമത്തിലേക്ക് നയിച്ച കാരണമെന്തെന്ന് അറിയില്ലെന്ന് സംഭവം നടന്ന 11ാം അറൊൻഡിസ്മെന്റിലെ മേയർ ഫ്രാങ്കോയിസ് വൗഗ്ലിൻ പറഞ്ഞു. രണ്ടുപേരാണ് അക്രമികളെന്നും രണ്ടാമനുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തെ തുടർന്ന് ജനങ്ങളിലും ദൃക്സാഷികളിലും ഭീതി നിറഞ്ഞതോടെ പ്രദേശത്ത് മെഡികോ - സൈകോളജിക്കൽ ക്ലിനിക്ക് തുടങ്ങിയിട്ടുണ്ടെന്നും മേയർ അറിയിച്ചു.