നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം; കൊല്ലം ആയൂർ മാർത്തോമ കോളജിലേക്ക് വിവിധ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം

നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ആയൂർ മാർത്തോമ കോളജിലേക്ക് വിവിധ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. പ്രാദേശിക മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു കെ.എസ്.യു, എസ്എഫ്ഐ, എബിവിപി സംഘടനകളാണ് കോളജിലേക്ക് മാർച്ച് നടത്തിയത്.കെ.എസ്.യു പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു.
ഡിവൈഎഫ്ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി. കോളജിന്‍റെ ജനൽ ചില്ലുകൾ എബിവിപി പ്രവർത്തകർ അടിച്ചു തകർക്കുകയും ചെയ്തു