ഏണിപ്പടിയിൽ നിന്ന് വീണ് 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഏണിപ്പണിയിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ മാട്ടൂലിലാണ് സംഭവം. വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

ഷാജഹാൻ−മുഹൈറ ദമ്പതികളുടെ മകൻ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. വീട്ടിൽ മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്നാണ് മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് ഏണിപ്പടിയിൽ കയറിയത്.

കുഞ്ഞ് ഏണിപ്പടിയിന്മേൽ കയറിയെന്ന് മനസിലായി മാതാപിതാക്കൾ നോക്കുമ്പോഴേക്കും താഴേക്ക് വീണിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെയോടെ മരണം സംഭവിച്ചു.

You might also like

Most Viewed