ബർമിംഗ്ഹാമിൽ സ്ഫോടനം:വീടുകൾ തകർന്നു,സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ വൻ വാതക സ്ഫോടനം. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. സമീപമുള്ള വീടുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
“സംഭവസ്ഥലത്ത് ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സങ്കടമുണ്ട്,” വെസ്റ്റ് മിഡ്‌ലാൻഡ്സ് ഫയർ സർവീസ് പറഞ്ഞു.
സ്ഥലത്ത് അടിയന്തര സേവനങ്ങൾ എത്തിച്ചതായും, ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.