പ്രധാനമന്ത്രി അർജന്‍റീനിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്‍റീനിയൻ പ്രസിഡന്‍റ് ആൽബെർട്ടോ ഫെർണാണ്ടസുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച മ്യൂണിക്കിലായിരുന്നു കൂടിക്കാഴ്ച.ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സാംസ്കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
അർജന്‍റീനയുമായുള്ള സൗഹൃദം ത്വരിതപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മ്യൂണിക്കിലെത്തിയതായിരുന്നു ഇരുനേതാക്കളും.