രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

സ്റ്റോക് ഹോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷോപെന്‍റിയെക്കും അമേരിക്കൻ ഗവേഷക ജന്നിഫർ എ. ഡൗഡ്‌നയ്ക്കും. ജീനോം എഡിറ്റിംഗിനുള്ള ക്രിസ്പർ (CRISPR/Cas9) വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം.
ബെർകിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകയാണ് ജന്നിഫർ. ബെർലിനിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഇമാനുവൽ. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് സെക്രട്ടറി ജനറൽ ഗോറൻ ഹൻസൺ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 8.2കോടി രൂപയാണ് പുരസ്‌കാരത്തുക.