അമിത ശബ്ദമുണ്ടാക്കി ഭീതി പരത്തി; വാഹനങ്ങൾ പിടിച്ചെടുത്തു, ഡ്രൈവർമാർ അറസ്റ്റിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങളിൽ അമിത ശബ്ദമുണ്ടാക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്ത സംഭവത്തിൽ നിരവധി ഡ്രൈവർമാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് മന്ത്രാലയം കണ്ടുകെട്ടി.

പൗരന്മാരുടെയും താമസക്കാരുടെയും സമാധാനം കെടുത്തുന്ന രീതിയിൽ വാഹനങ്ങൾ ഓടിക്കുകയും പൊതു ക്രമസമാധാനം തകർക്കുകയും ചെയ്തതിനാണ് നടപടി. പിടികൂടിയവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

dfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed