ഭാഗ്യലക്ഷ്മിയുടെ ജാമ്യ ഹർജിയെ എതിർത്ത് സർക്കാർ

തിരുവനന്തപുരം: യൂട്യൂബർ വിജയ് പി. നായരെ മർദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയെ സർക്കാർ എതിർത്തു. ഇവർക്ക് ജാമ്യം നൽകുന്നത് നിയമം കൈയിലെടുക്കുന്നതിന് പ്രചോദനമാകുമെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ എതിർത്തത്.
ഹർജിയിൽ വാദം കേട്ട തിരുവനന്തപുരം ജില്ലാകോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. മോഷണം, മുറിയിൽ അതിക്രമിച്ച് കടന്നു തുടങ്ങി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇവർ ചെയ്തത്.