ബഹ്‌റൈന് നേരെ ഇറാനിയൻ മിസൈൽ-ഡ്രോൺ ആക്രമണം; 314 ലക്ഷ്യങ്ങൾ തകർത്ത് പ്രതിരോധ സേന


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ക്രൂരമായ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) വിജയകരമായി പ്രതിരോധിക്കുന്നു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 121 മിസൈലുകളും 193 ഡ്രോണുകളും ബി.ഡി.എഫ് വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി ജനറൽ കമാൻഡ് അറിയിച്ചു.

ദൈവസഹായത്താലും സൈനികരുടെ അതീവ ജാഗ്രതയാലുമാണ് ഈ നീക്കങ്ങളെ പ്രതിരോധിക്കാൻ സാധിച്ചത്. സൈന്യത്തിന്റെ ഉയർന്ന പോരാട്ടവീര്യത്തിലും പ്രവർത്തനക്ഷമതയിലും അഭിമാനമുണ്ടെന്നും ബഹ്‌റൈന്റെ ആകാശം സുരക്ഷിതമാണെന്നും ജനറൽ കമാൻഡ് വ്യക്തമാക്കി.

article-image

dffgdfsdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed