ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മാപ്പ് നൽകണമെന്ന ട്രംപിന്റെ ആവശ്യത്തിൽ പ്രതികരിച്ച് ഇസ്രായേൽ പ്രസിഡന്റ്


ശാരിക / തെൽ അവീവ്

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മാപ്പ് നൽകണമെന്ന ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തിൽ ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് പ്രതികരിച്ചു. ഇസ്രായേൽ ഒരു പരമാധികാര രാഷ്ട്രമാണെന്നും, മാപ്പ് നൽകുന്നത് ഇസ്രായേൽ ജനങ്ങളുടെ നന്മ മുൻനിർത്തി മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ അഭിപ്രായത്തെ മാനിക്കുന്നു, എന്നാൽ തനിക്ക് ഇസ്രായേൽ നീതിന്യായ സംവിധാനത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ അഭയാർഥികളെ തിരിച്ചെത്തിക്കുന്നതിൽ ട്രംപ് വഹിച്ച പങ്ക് അദ്ദേഹം അനുസ്മരിച്ചു. അഴിമതി കേസുകളിൽ കഴിഞ്ഞ ഞായറാഴ്ചയാണ് നെതന്യാഹു പ്രസിഡന്റിന് മുമ്പാകെ മാപ്പപേക്ഷ സമർപ്പിച്ചത്.

എന്നാൽ, കുറ്റം ഏറ്റുപറയാതെയാണ് മാപ്പപേക്ഷ നൽകിയതെന്ന വിമർശനമുണ്ട്. മാപ്പപേക്ഷ തള്ളണമെന്ന് ഇസ്രായേലിലെ പ്രതിപക്ഷം പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. കുറ്റസമ്മതം, ഖേദപ്രകടനം, രാഷ്ട്രീയ ജീവിതത്തിൽ നിന്നുള്ള ഉടനടി വിരമിക്കൽ എന്നിവയില്ലാതെ പ്രസിഡന്റിന് നെതന്യാഹുവിന് മാപ്പ് നൽകാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് അഭിപ്രായപ്പെട്ടു.

article-image

dsfsf

You might also like

  • Straight Forward

Most Viewed