ബഹ്റൈൻ ഭവന മന്ത്രാലയത്തിന് അറബ് ഗവൺമെന്റ് എക്‌സലൻസ് അവാർഡ്
ശാരിക / മനാമ
ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങളുമായുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയും ഏകോപനം വർധിപ്പിക്കുകയും ചെയ്യുന്ന സംയോജിത ഡിജിറ്റൽ ഭവന സേവന സംവിധാനം ഒരുക്കിയതിന് 2025-ലെ അറബ് ഗവൺമെന്റ് എക്‌സലൻസ് അവാർഡ് ബഹ്റൈൻ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന് ലഭിച്ചു. കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
റിസോഴ്‌സസ് ആന്റ് ഇൻഫർമേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോണിയ ഫൈസൽ സർഹാനും ഇൻഫർമേഷൻ ടെക്‌നോളജി ഡയറക്ടർ അഹമ്മദ് അബ്ദുല്ല അൽ തവാദിയും മന്ത്രാലയത്തിനുവേണ്ടി അവാർഡ് ഏറ്റുവാങ്ങി. സേവന നിലവാരം മെച്ചപ്പെടുത്തുക, ഡാറ്റ കൃത്യത വർധിപ്പിക്കുക, പേപ്പർ വർക്കുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തന നയത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിൻത് അഹമ്മദ് അൽ റുമൈഹി പറഞ്ഞു.
2023–2026ലെ സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളുടെ ഭാഗമായി 11 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സംരംഭം വികസിപ്പിച്ചെടുത്തത്.
്ു്ു
