വനിതാ ലോകകപ്പ്; ശ്രീലങ്കയെ തകർത്ത് ദക്ഷിണാഫ്രിക്ക
ഷീബ വിജയൻ
കൊളംബോ I വനിതാ ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ പത്തുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക. മഴവന്നതോടെ 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 105 റൺസ് നേടി. മഴ നിയമ പ്രകാരം 121 റൺസായി പുനർ നിർണയിച്ച വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക 14.5 ഓവറിൽ മറികടന്നു. ഓപ്പണർമാർ ലോറ വോൾവാർട് ( 60), ടാസ്മിൻ ബ്രിറ്റ്സ് (55) എന്നിവർ അർധ സെഞ്ചുറി നേടി. സ്കോർ: ശ്രീലങ്ക 105/7 ദക്ഷിണാഫ്രിക്ക 125/10 (14.5). <br> <br> ശ്രീലങ്കയ്ക്കായി വിഷ്മി ഗുണരത്നെ (34) ടോപ് സ്കോററായി. നിലാക്ഷി ഡി സിൽവ (18) കവിഷ ദിൽഹരി (14) റൺസും നേടി.
ോേ്േ്േ
