ലഡാക്ക് സംഘർഷത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു

ഷീബ വിജയൻ
ന്യൂഡൽഹി I ലഡാക്ക് സംഘർഷത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. റിട്ട.ജഡ്‌ജ് ബി.എസ്.ചൗഹാൻ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സോനം വാംഗ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടായതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തിൽ നാലുപേര്‍ മരിച്ചിരുന്നു. ജുഡീഷല്‍ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വെടിവയ്പിൽ ജുഡീഷൽ അന്വേഷണം വേണമെന്നും അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ താൻ ജയിലിൽ തുടരുമെന്നും സോനം വാംഗ് ചുക്ക് പറഞ്ഞിരുന്നു.
്േിിി്േി