ഗസ്സ: കിട്ടുക വൻ റിയൽ എസ്റ്റേറ്റ് ലാഭം; യു.എസുമായി ചേർന്ന് പദ്ധതി തയാറാക്കിയെന്ന് ഇസ്രായേൽ ധനമന്ത്രി


ഷീബ വിജയൻ 

തെൽ അവീവ് I ഗസ്സയിൽ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലൂടെ കിട്ടുക വൻ റിയൽ എസ്റ്റേറ്റ് ലാഭമെന്ന് ഇസ്രായേൽ ധനമന്ത്രിയും തീവ്രവലതുപക്ഷനേതാവുമായ ബെസാലേൽ സ്മോട്രിച്ച്. യുദ്ധത്തിന് ശേഷം ഗസ്സമുനമ്പ് എങ്ങനെ വീതിക്കണമെന്നതിൽ ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനായി നമ്മൾ ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ട്. ഇനി എങ്ങനെയാണ് ഭൂമി വീതംവെക്കണമെന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തണം. ഗസ്സയിലെ പൊളിക്കലെന്ന ആദ്യഘട്ടം നമ്മൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി പുതിയൊരു നഗരം സൃഷ്ടിച്ചാൽ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. യു.എസ് നിയന്ത്രണത്തിലുള്ള ഒരു പ്രദേശമാക്കി ഗസ്സയെ മാറ്റുന്നതിനുള്ള ആഗ്രഹം യു.എസ് പ്രസിഡന്റ് ഡോൺൾഡ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ഗസ്സയെ ഒരു പതിറ്റാണ്ടുകാലം യു.എസ് നിയന്ത്രണത്തിലാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അവിടത്തെ ജനങ്ങളെ പണംകൊടുത്ത് മുനമ്പിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഗസ്സ ജനതയെ കുടിയൊഴിപ്പിക്കുന്നതിനോട് അറബ് ലോകം യോജിച്ചിരുന്നില്ല. ഇതിനിടയിലാണ് വീണ്ടും ഗസ്സയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ സജീവമാകുന്നത്.

article-image

qsasQSAsaq

You might also like

  • Straight Forward

Most Viewed