മുത്തങ്ങയിൽ ആന്‍റണി സ്വീകരിച്ചത് യു.ഡി.എഫ് നിലപാട്’; പിണറായിയുടെത് പഴകി തുരുമ്പിച്ച ആയു: കെ. മുരളീധരൻ
ഷീബ വിജയൻ
തിരുവനന്തപുരം I മുത്തങ്ങ സംഭവത്തിൽ എ.കെ ആന്‍റണിയും പൊലീസും സ്വീകരിച്ചത് യു.ഡി.എഫ് നിലപാടെന്ന് കെ മുരളീധരൻ. സായുധകലാപത്തിന്‍റെ രീതിയിലുള്ള ആക്രമണമാണ് കുടിൽകെട്ടിയവരിൽ നിന്നുണ്ടായത്. അതിനെ പ്രതിരോധിക്കാൻ യു.ഡി.എഫ് തീരുമാനിച്ചതാണ്. ആ തീരുമാനമാണ് പൊലീസ് നടപ്പാക്കിയത്. സംയമനത്തോടെയാണ് ആന്‍റണി വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. മുത്തങ്ങയിലും ശിവഗിരിയും യു.ഡി.എഫ് നിലപാടാണ് ആന്‍റണി നടപ്പാക്കിയത്. ആയുധങ്ങൾ നഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, പഴകി തുരുമ്പിച്ച ആയുധമെടുത്ത് പ്രയോഗിക്കുന്നു. അത് പിണറായിയുടെ ശൈലിയാണ്. ആ ശൈലിയെ ഗൗരവത്തോടെ എടുക്കുന്നില്ലെന്നും ജനം നോക്കുന്നത് ഇന്നത്തെ അവസ്ഥയാണെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ദേശീയ വന്യജീവി സങ്കേതത്തിലെ കൈയേറ്റക്കാരെ തുരത്താൻ മൂന്നുതവണ കേന്ദ്രത്തിന്‍റെ താക്കീതുണ്ടായതോടെയാണ് മുത്തങ്ങയിൽ പൊലീസ് നടപടിയുണ്ടായതെന്നാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എ.കെ. ആന്‍റണി പറഞ്ഞത്. യു.ഡി.എഫ് ഭരണത്തിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപണമുന്നയിച്ചതോടെയാണ് ആന്‍റണി വാർത്തസമ്മേളനം നടത്തി പ്രതികരിച്ചത്.
ASSASADW
