അതിരൂക്ഷ പ്രളയം: പാകിസ്താനിൽ 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു


ഷീബ വിജയൻ

ലാഹോർ I അതിരൂക്ഷമായ പ്രളയത്തെത്തുടർന്ന് കിഴക്കൻ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 20 ലക്ഷത്തിലധികം പേരെ വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. സിന്ധ് പ്രവിശ്യയിൽനിന്ന് 1,50,000 പേരെ ഒഴിപ്പിച്ചതായും ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മേധാവി ഇനാം ഹൈദർ മാലിക് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ജൂൺ അവസാനം മുതൽ രാജ്യത്തുടനീളം 900ൽ അധികം പേർക്ക് മഴയെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടതായി ഇന്റർനാഷണൽ മെഡിക്കൽ കോർപ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കനത്ത മഴ കാരണം നദികൾ കരകവിഞ്ഞൊഴുകുന്നതാണ് പ്രളയത്തിന് പ്രധാന കാരണമെന്ന് കരുതുന്നു. കാലാവസ്ഥ വ്യതിയാനവും പ്രളയക്കെടുതി രൂക്ഷമാകുന്നതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. മുന്നറിയിപ്പ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് വിമർശകർ ആരോപിക്കുന്നു.

പാകിസ്താനിലെ 40% ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രളയത്തിൽ വീടുകളും കൃഷിയിടങ്ങളും നശിക്കുന്നത് ജനങ്ങൾക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രളയഭീഷണി ഉണ്ടായിട്ടും സ്വത്തുക്കൾ സംരക്ഷിക്കാൻ പല കുടുംബങ്ങളും വീടുകളിൽ തുടരാൻ തീരുമാനിച്ചത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കിയതായി ആരോപണമുയർന്നു. ഗ്രാമീണരെയും അവരുടെ കന്നുകാലികളെയും ബോട്ടുകളിൽ മാറ്റിപ്പാർപ്പിക്കാൻ രക്ഷാപ്രവർത്തകർ നന്നേ പാടുപെട്ടു.

article-image

dsfdfsds

You might also like

Most Viewed