ഇന്ത്യയെ ചൈനയിൽ നിന്നും അകറ്റുക പ്രധാനലക്ഷ്യം; സെർജിയോ ഗോർ


ഷീബ വിജയൻ 

വാഷിങ്ടൺ I ഇന്ത്യയെ ചൈനയിൽ നിന്നും അകറ്റുകയാണ് തന്റെ പ്രധാനലക്ഷ്യമെന്ന് ഇന്ത്യയിലേക്കുള്ള യു.എസ് അംബാസഡറായ സെർജിയോ ഗോർ. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ചൈനയുമായുള്ള സൗഹൃദത്തേക്കാൾ ദൃഢമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറിൻ റിലേഷൻസ് റിപ്പോർട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയെ ഞങ്ങളുടെ ഭാഗത്തേക്ക് എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ഇന്ത്യൻ വിപണി യു.എസ് ക്രൂഡോയിലിനും പെട്രോളിയം ഉൽപന്നങ്ങൾ, എൽ.എൻ.ജി എന്നിവക്കായി തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ഇന്ത്യൻ സർക്കാറുമായും ജനങ്ങളുമായും ഞങ്ങൾക്ക് ബന്ധമുണ്ട്. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

AWDEQDEQWADS

You might also like

Most Viewed