ഏഴു പേരുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്

ഷീബ വിജയൻ
കുവൈത്ത് സിറ്റി I ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്. കുവൈത്ത്, ഇറാൻ, ബംഗ്ലാദേശ് പൗരന്മാർക്കാണ് ഗുരുതരമായ കേസുകളിൽ ശിക്ഷ ലഭിച്ചതെന്ന് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയാറായതിനെ തുടർന്ന് ഒരു പ്രതിയുടെ വധശിക്ഷ ഒഴിവാക്കി. അതേസമയം, ആവശ്യപ്പെട്ട ദിയാധനമായ 20 ലക്ഷം കുവൈത്തി ദീനാർ നൽകാൻ സാധിക്കാതെ വന്നതിനാൽ മറ്റൊരു പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
ASDASASD