ന്യൂയോർക്കിൽ വെടിവയ്പ്പ്: പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നാലുപേർ മരിച്ചു

ഷീബ വിജയൻ
വാഷിംഗ്ടൺ ഡിസി I ന്യൂയോർക്കിലെ മിഡ്ടൗൺ ഓഫീസിൽ വെടിവയ്പ്പ്. സംഭവത്തിൽ ന്യൂയോർക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നാലു പേർ മരിച്ചു. ഷെയ്ൻ ഡെപോൺ ടമൂറ(27) ആണ് ആക്രമി. ഇയാൾ സ്വയം വെടിവച്ച് ജീവനൊടുക്കി. ബ്ലാക്ക്‌സ്റ്റോൺ, ഡച്ച് ബാങ്ക്, ജെപി മോർഗൻ, അയർലൻഡ് കോൺസുലേറ്റ് ജനറൽ എന്നീ ഓഫീസുകൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിൽനിന്നും ആളുകൾ ഭയചകിതരായി പുറത്തേക്ക് ഓടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Asadsadsasd