തലൈവൻ തലൈവി ഒ.ടി.ടിയിലേക്ക്

ഷീബ വിജയൻ
കൊച്ചി I വിജയ് സേതുപതിയും നിത്യ മേനനും ഒന്നിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമാണ് തലൈവൻ തലൈവി. ജൂലൈ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രദർശനം തുടരുകയാണ്. പാണ്ടിരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം റൊമാന്റിക് ആക്ഷൻ കോമഡി വിഭാത്തിൽപ്പെടുന്നു. ഇപ്പോഴിതാ, ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തലൈവൻ തലൈവിയുടെ പോസ്റ്റ്-തിയറ്റർ സ്ട്രീമിങ് അവകാശങ്ങൾ ആമസോൺ പ്രൈം വിഡിയോ സ്വന്തമാക്കിയിരുന്നു. തിയറ്ററിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സിനിമകൾ തിയറ്ററിൽ എത്തി നാല് മുതൽ ആറ് ആഴ്ച വരെ കഴിഞ്ഞാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എത്തുക. തലൈവൻ തലൈവി ആഗസ്റ്റ് 22ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ നിർമിച്ച ചിത്രം വിജയ് സേതുപതിയുടെ 51ാമത്തെ ചിത്രമാണ്. നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
sdsadasdsa