ഇന്ത്യയിൽ വിവാദങ്ങൾ കൊഴുക്കുന്പോൾ ഖത്തറിന്റെ ആദരം; ഫിഫ ലോകകപ്പ് അനാവരണം ചെയ്യാൻ ബോളിവുഡ് താരം ദീപിക പദ്ക്കോണും

ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ജേതാക്കൾക്കുള്ള ട്രോഫി ബോളിവുഡ് താരം ദീപിക പദുക്കോണും മുൻ സ്പാനിഷ് ഫുട്ബോൾ താരം കാസില്ലസും ചേർന്ന് അനാവരണം ചെയ്തു. സമാപന ചടങ്ങിൽ ഫിഫ ലോകകപ്പ് ട്രോഫി ബോളിവുഡ് താരം ദീപിക അനാവരണം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരത്തിന് തൊട്ടുമുന്‍പായാണ് ദീപിക പദുക്കോണും കാസില്ലസും ചേർന്ന് ലോകകപ്പ് ട്രോഫി വേദിയിൽ അനാവരണം ചെയ്തത്. ഇതാദ്യമായാണ് ഫിഫ ലോകകപ്പ് വേദിയിൽ ഇന്ത്യൻ താരത്തിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്.
ലോകകപ്പിന്റെ സമാപനത്തിന്റെ ഭാഗമായി മത്സരത്തിന് തൊട്ടുമുന്‍പായി സംഗീതവും നൃത്തവും കോർത്തിണക്കിയുള്ള പരിപാടികൾ ആരാധകരെ വിസ്മയിപ്പിച്ചു. ഖത്തർ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനങ്ങളിൽ ആലപിച്ച വിഖ്യാത ഗായകരും പ്രാദേശിക കലാകാരികളും ചേർന്നാണ് ആരാധകരുടെ മനസിൽ അവിസ്മരണീയമായ അനുഭവം സമ്മാനിച്ചത്.
നടി ഖത്തറിലേക്ക് തിരിക്കാനായി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴുള്ള വീഡിയോ വൈറലായിരുന്നു. ഫോട്ടോ പകർത്തുന്നതിനിടെ ഒരു പാപ്പരാസിയുടെ ചോദ്യത്തിന് താരം നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജന്റീന സൂപ്പർ താരം ലയണൽ മെസിയുടെ കൂടെ ഫോട്ടോയെടുത്ത് പങ്കുവയ്ക്കൂ എന്നായിരുന്നു പാപ്പരാസി പറഞ്ഞത്. ഇതിന് ആദ്യം പുഞ്ചിരിച്ച താരം പറയാം എന്ന് മറുപടി നൽകുകയും ചെയ്തു. ദീപികയും
ഷാറൂഖ് ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ പത്താന്റെ പ്രമോഷൻ പരിപാടിയും ഖത്തറിൽ വെച്ച് നടന്നു.
ുപിു