വിജയ്-രശ്മിക വിവാഹം രാജസ്ഥാനിൽ; അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്


ഷീബ വിജയൻ
ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം ഫെബ്രുവരി 26-ന് നടക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. അതീവ രഹസ്യമായി നടത്തുന്ന ചടങ്ങിൽ അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യത ഉറപ്പാക്കാൻ അന്താരാഷ്ട്ര സുരക്ഷാ ഏജൻസിയുടെ സഹായം താരങ്ങൾ തേടിയിട്ടുണ്ട്. ഔദ്യോഗിക ഫോട്ടോഗ്രാഫർമാർക്ക് പോലും വിവരങ്ങൾ പുറത്തുവിടില്ലെന്ന കരാറിൽ (NDA) ഒപ്പിടേണ്ടി വന്നു. ഫെബ്രുവരി 24-ന് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിക്കും. മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമാ സുഹൃത്തുക്കൾക്കായി വിരുന്നും ഒരുക്കിയിട്ടുണ്ട്. വിവാഹ വാർത്തയോട് താരങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

article-image

DASSADASAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed