വിജയിയും സംഗീതയും വിവാഹമോചനത്തിലേക്ക്: 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ സംഗീത സ്വർണലിംഗം കോടതിയിൽ
ശാരിക l സിനിമ
തമിഴ് നടനും ടി.വി.കെ അധ്യക്ഷനുമായ വിജയിയുമായുള്ള 25 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തു. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും 2021-ലാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നു. ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും പശ്ചാത്താപമില്ലാതെ വിജയ് അത് തുടർന്നുവെന്നും ഇത് സ്പെഷ്യൽ മാരേജ് ആക്ടിലെ സെക്ഷൻ 27(1)(എ), 27(1)(ഡി) പ്രകാരം വിവാഹമോചനത്തിന് അർഹമായ കാരണമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 1999 ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹമോചന ഹർജി പരിഗണിച്ച കോടതി ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ വിജയിക്ക് നോട്ടീസ് അയച്ചു. ഏപ്രിൽ 20-ന് തന്നെയാകും കോടതി ഹർജി വീണ്ടും പരിഗണിക്കുക. ലണ്ടനിൽ ജനിച്ചു വളർന്ന സംഗീത പ്രമുഖ ശ്രീലങ്കൻ വ്യവസായി സ്വർണലിംഗത്തിന്റെ മകളാണ്. വിജയിന്റെ 'പൂവെ ഉനക്കാകെ' എന്ന ചിത്രം സൂപ്പർ ഹിറ്റായതിനെത്തുടർന്ന് താരത്തെ നേരിൽ കാണാൻ ഇന്ത്യയിലെത്തിയതായിരുന്നു സംഗീത. ആ കൂടിക്കാഴ്ച പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.
വിവാഹമോചന വാർത്ത പുറത്തുവന്നതോടെ തമിഴ് രാഷ്ട്രീയ-സിനിമാ മേഖലകളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.
jghj


