അർജന്റീന ജയിച്ചു; സൗജന്യമായി ബിരിയാണി നൽകി ആരാധകനായ തൃശ്ശൂരിലെ ഹോട്ടലുടമ


അർ‍ജന്റീന ഫുട്‌ബോൾ‍ ലോകകപ്പ് നേടിയതിന് പിന്നാലെ വാക്ക് പാലിച്ച് അർ‍ജന്റീനയുടെ ആരാധകനായ ഹോട്ടലുടമ. ഇന്ന് രാവിലെ 11.30 മുതൽ‍ ഹോട്ടലിൽ‍ ബിരിയാണി വിതരണം ആരംഭിച്ചു. വിദ്യാർ‍ഥികളടക്കമുള്ളവരുടെ നീണ്ട ക്യൂവാണ് ഹോട്ടലിന് ഹോട്ടലിന് മുന്നിലുള്ളത്.ആഘോഷത്തിന്റെ ഭാഗമാകാൻ ഷാഫി പറമ്പിൽ എംഎൽഎയും എത്തി.

തൃശുർ‍ പള്ളിമൂലയിലെ ‘റോക്ക്‌ലാൻഡ്’ ഹോട്ടലുടമയായ ഷിബുവാണ് അർ‍ജന്റീന ലോകകപ്പ് നേടിയാൽ‍ സൗജന്യമായി ബിരിയാണി നൽ‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. അർ‍ജന്റീന കപ്പടിച്ചതോടെ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഷിബു.

ഞായറാഴ്ച രാത്രി ഖത്തറിൽ‍ അർ‍ജന്റീന കപ്പുയർ‍ത്തിയതിന് പിന്നാലെ തൃശുർ‍ പള്ളിമൂലയിലെ ഹോട്ടലിൽ‍ ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ആയിരംപേർ‍ക്ക് സൗജന്യമായി ബിരിയാണി നൽ‍കുമെന്നായിരുന്ന കടുത്ത അർ‍ജന്റീന ആരാധകനായ ഷിബുവിന്റെ പ്രഖ്യാപനം.

എന്നാൽ‍ തിങ്കളാഴ്ച രാവിലെ മുതൽ‍തന്നെ നിരവധിപേർ‍ ഹോട്ടലിന് മുന്നിലെത്തി. 11 മണിയായതോടെ ഇത് നീണ്ട ക്യൂവായി മാറി. എത്രപേർ‍ വന്നാലും കുഴപ്പമില്ല, എല്ലാവർ‍ക്കും ബിരിയാണി നൽ‍കുമെന്നാണ് ഷിബു പറയുന്നത്.

article-image

rtdrtd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed