കേരള സ്റ്റോറി 2 പ്രദർശനത്തിന് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
ശാരിക l സിനിമ
കേരള സ്റ്റോറി 2 എന്ന സിനിമയുടെ പ്രദർശനം തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈൻ പ്രൊഡക്ഷൻസ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിനിമ കണ്ട ശേഷം സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയതാണെന്നും വിദഗ്ധ സമിതിയുടെ അംഗീകാരമുള്ള ചിത്രത്തിന്റെ പ്രദർശനം തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിനിമ തടയാനാവില്ലെന്നും അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ഫ്രെഡി ഫ്രാൻസിസ്, ശ്രീദേവ് നമ്പൂതിരി എന്നിവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് ബെച്ചു കുര്യന്റെ സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. കേരളത്തിലെ മതസൗഹാർദത്തെ തകർക്കുന്നതാണ് സിനിമയിലെ ഉള്ളടക്കമെന്ന നിരീക്ഷണത്തിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഇടപെടൽ. സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം തന്നെയായിരുന്നു കോടതിയുടെ ഈ ഇടക്കാല ഉത്തരവ് വന്നത്. ഇതിനെതിരെ നിർമാതാവ് വിപുൽ അമൃത് ഷാ നൽകിയ ഹർജിയിൽ ഇന്നലെ രാത്രി 7.30 മുതൽ 9.45 വരെ നടന്ന പ്രത്യേക സിറ്റിങ്ങിന് ശേഷമാണ് ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്.
വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെയും വിദ്വേഷ പ്രചാരണത്തിന്റെയും പേരിൽ വലിയ വിമർശനം നേരിട്ട ചിത്രമായിരുന്നു 2024-ൽ പുറത്തിറങ്ങിയ കേരള സ്റ്റോറി. അതിന്റെ രണ്ടാം ഭാഗമായ കേരള സ്റ്റോറി 2-ന്റെ ട്രെയിലറിലെ ചില രംഗങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളും ഇന്ത്യ ഉടൻ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്ന പ്രമേയവും ട്രെയിലറിലുണ്ടായിരുന്നു. ഇതിനെതിരെ സർക്കാരും പ്രതിപക്ഷവും യുവജന പ്രസ്ഥാനങ്ങളും ഉൾപ്പെടെ കേരളത്തിലെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളും ഇതിനിടെ സജീവമായിട്ടുണ്ട്. കനഗോലുവിന്റെ തന്ത്രങ്ങൾ അല്ല പിണറായി ഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് കെ മുരളീധരൻ വിമർശിച്ചു. കെഎസ്‌യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടതെന്ന് കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടു. വിവാദങ്ങൾക്കിടയിലും കോടതിയുടെ പുതിയ ഉത്തരവോടെ സിനിമയുടെ പ്രദർശനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.
sdfsf


