യുഎഇ വ്യോമപാത തുറന്നു; അബുദാബിയിലെ എണ്ണപ്പാടത്ത് തീപിടുത്തം


പ്രദീപ് പുറവങ്കര

അബുദാബി: ഇറാൻ്റെ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ട വ്യോമപാത യുഎഇ പുനരാരംഭിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഏകദേശം ഒരു മണിക്കൂറോളം നീണ്ട നിയന്ത്രണങ്ങൾ പിൻവലിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. അതേസമയം, ആക്രമണത്തിൽ അബുദാബിയിലെ ഷാ എണ്ണപ്പാടത്തിന് തീപിടിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. നിലവിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്.

മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ, ഇനിയും ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഒരു തരത്തിലുള്ള കീഴടങ്ങലിനും തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.

തങ്ങൾക്കെതിരായ നീക്കങ്ങൾക്കായി അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ കർശന മുന്നറിയിപ്പ് നൽകി. ഇറാൻ്റെ മണ്ണിൽ ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനില്ലെന്നും മസൂദ് പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.

article-image

asdadsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed