മണിപ്പൂരിൽ നിന്ന് ലണ്ടനിലേക്ക്; 'ബൂങ്' മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു


ഷീബ വിജയൻ
ലണ്ടൻ: ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി മണിപ്പൂരി ചിത്രം 'ബൂങ്' ബാഫ്റ്റ (BAFTA) പുരസ്‌കാരം സ്വന്തമാക്കി. ലണ്ടനിൽ നടന്ന ചടങ്ങിൽ മികച്ച കുട്ടികളുടെയും കുടുംബങ്ങളുടെയും ചിത്രം എന്ന വിഭാഗത്തിലാണ് ഈ നേട്ടം. ഹോളിവുഡ് ചിത്രങ്ങളായ സൂട്ടോപ്പിയ 2, ലിറ്റിൽ ആൻഡ് സ്റ്റിച്ച് എന്നിവയെ പിന്തള്ളിയാണ് ലക്ഷ്മിപ്രിയ ദേവി സംവിധാനം ചെയ്ത ഈ ചിത്രം പുരസ്‌കാരം നേടിയത്.

ഫർഹാൻ അക്തർ ഉൾപ്പെടെയുള്ള നിർമ്മാതാക്കൾ ചടങ്ങിൽ നേരിട്ടെത്തി പുരസ്‌കാരം ഏറ്റുവാങ്ങി. മണിപ്പൂർ അതിർത്തിയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ തന്റെ കുടുംബത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയുടെ വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ബാഫ്റ്റ പോലൊരു ആഗോള വേദിയിൽ മണിപ്പൂരി ചിത്രം പുരസ്‌കാരം നേടുന്നത് ഇതാദ്യമായാണ്.

article-image

dfsdffsadsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed