ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനിൽ പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 27 പേർക്ക് കൂടി വധ ശിക്ഷ

ഇറാനിൽ ഹിജാബ് വിരുദ്ധപ്രക്ഷോഭത്തിൽ പങ്കെടുത്ത ഇരുപത്തിയേഴു പേരെക്കൂടി വധശിക്ഷക്ക് വിധിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ. വധശിക്ഷക്കു വിധിച്ചവരിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ പ്രക്ഷോഭത്തിൽ പങ്കെടുത്തവരിൽ രണ്ട് പേരെ വധ ശിക്ഷയ്ക്ക് വിധേയമാക്കി. തീർത്തും അനുചിതവും അന്യായവുമായ വിചാരണയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികൾ നേരിടുന്നത്. ഇത്തരത്തിലുള്ള വിചാരണക്കൊടുവിലാണ് വധശിക്ഷക്കു വിധിക്കുന്നതെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
ഇറാനിയൻ ചീഫ് ജസ്റ്റിസ് ഗോലെംഹൊസ്സിൻ മൊഹ്സേനി ഈജിക്ക് എഴുതിയ കത്തിലാണ് ആംനസ്റ്റി വധശിക്ഷക്കു വിധിച്ചവരെ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ‘പ്രക്ഷോഭകാരികളിൽ ചിലർ വധശിക്ഷക്കു വിധേയരായി, ചിലർ വധശിക്ഷ കാത്തിരിക്കുന്നു. നിരവധിപ്പേർക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങൾ ചുമത്തപ്പെട്ടു. പ്രക്ഷോഭകാരികൾക്കെതിരായ ഇറാൻ ഇസ്ലാമിക ഭരണകൂടത്തിന്റെ നടപടികൾ സംബന്ധിച്ച് ആംനസ്റ്റി ചൂണ്ടിക്കാട്ടി’. അതേസമയം ഇറാനിലെ തന്നെ ഒരു മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാണിക്കുന്നത് മുപ്പത്തൊന്‍പതോളം പ്രക്ഷോഭകാരികളെ വധശിക്ഷക്കു വിധിച്ചതായിട്ടാണ്.
setdytd