ബോളിവുഡ് നടി­ മരി­ച്ച നി­ലയിൽ


മുംബൈ : നടി കൃതിക ചൗധരിയെ (30) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ അന്ധേരിക്ക് സമീപമുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്.  മൂന്ന്− നാല് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. മൃതദേഹം ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് കൃതികയാണെന്ന് വ്യക്തമായത്. കൊലപാതകമാണെന്നാണ്  പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

കൃതികയുടെ വീടിന്‍റെയുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസിൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഹരിദ്വാർ സ്വദേശിയായ കൃതിക 2013ൽ ഇറങ്ങിയ കങ്കണാ റൗത്ത് ചിത്രം റജ്ജോയിൽ അഭിനയിച്ചിരുന്നു. നിരവധി ടെലിവിഷൻ പരന്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed