വാഹനാപകടം: നടൻ സന്തോഷ് കെ. നായർ അന്തരിച്ചു
പ്രദീപ് പുറവങ്കര
പത്തനംതിട്ട: സിനിമാ ലോകത്തെ നൊമ്പരപ്പെടുത്തി നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ അടൂർ ഏനാത്ത് എംസി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
സന്തോഷും ഭാര്യ രാജലക്ഷ്മിയും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം തെറ്റി എതിർദിശയിൽ നിന്ന് വന്ന പാഴ്സൽ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല. വാഹനമോടിക്കുന്നതിനിടെ സന്തോഷ് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ ഭാര്യ രാജലക്ഷ്മിയുടെ നില നിലവിൽ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സന്തോഷ് കെ. നായർ മലയാള സിനിമയിലെ പരിചിത മുഖമായിരുന്നു. നിലവിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'മോഹിനിയാട്ടം' ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
aaa

